---
title: "പേരാവൂർ പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും സംയുക്ത പരിശോധന നടത്തി"
english_title: "Joint inspection by Health Department and Panchayat authorities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40929/joint-inspection-by-health-department-and-panchayat-authorities"
published_at: "2022-05-05T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627387a2871d8_TN-MRB-Food-Safety-Officer-Recruitment-2021--119-Vacancies.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും സംയുക്ത പരിശോധന നടത്തി

> **Lead Summary:** പേരാവൂർ : പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും സംയുക്ത പരിശോധന നടത്തി . ആരോഗ്യത്തിന് ഹാനികരമോ പഴക്കം ചെന്നതോ ആയ ഭക്ഷണ സാധനങ്ങൾ കണ്ടെത്താനായില്ല .

## Article Content

പേരാവൂർ : പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും സംയുക്ത പരിശോധന നടത്തി . ആരോഗ്യത്തിന് ഹാനികരമോ പഴക്കം ചെന്നതോ ആയ ഭക്ഷണ സാധനങ്ങൾ കണ്ടെത്താനായില്ല .

എന്നാൽ , ആവശ്യത്തിന് ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും മാലിന്യങ്ങൾ അലക്ഷ്യമായി ഈ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു .

പഞ്ചായത്ത് അസി.സെക്രട്ടറി എം.സി. യോഷ്വ, സീനിയർ ക്ലർക്ക് ഒ.ജി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് കെ.ആർ. വത്സല , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ , വിനു ചന്ദ്രൻ എന്നിവർ പരിശോധന നടത്തി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40929/joint-inspection-by-health-department-and-panchayat-authorities)