---
title: "യുഡിഎഫിന് ഒരു ആശങ്കയുമില്ല; പ്രശ്‌നം എൽ ഡി എഫിലെന്ന് വി ഡി സതീശൻ"
english_title: "The UDF has no worries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40944/the-udf-has-no-worries"
published_at: "2022-05-05T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273a35ddd41a_satheesan.1.1094207.jpg"
keywords: []
---

# യുഡിഎഫിന് ഒരു ആശങ്കയുമില്ല; പ്രശ്‌നം എൽ ഡി എഫിലെന്ന് വി ഡി സതീശൻ

> **Lead Summary:** തൃക്കാക്കര: സ്ഥാനാർഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്‌നം എൽ ഡി എഫിലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമാ തോമസിന്റെ സ്ഥാനാർഥിത്വം ആദ്യം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിന് എന്തോ കുഴപ്പമുണ്ടെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശത്തിനാണ് സതീശന്റെ മറുപടി.

## Article Content

തൃക്കാക്കര: സ്ഥാനാർഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്‌നം എൽ ഡി എഫിലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമാ തോമസിന്റെ സ്ഥാനാർഥിത്വം ആദ്യം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിന് എന്തോ കുഴപ്പമുണ്ടെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശത്തിനാണ് സതീശന്റെ മറുപടി.

കോൺഗ്രസിൽ നിന്ന് ഒരാളെ അടർത്തിയെടുത്ത് എൽഡിഎഫ് സ്ഥാനാർഥിയാക്കിയാൽ കോൺഗ്രസ് വിജയം എളുപ്പമാകുമെന്നും സതീശൻ പറഞ്ഞു.  നിലവിലെ പേരുകളിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഒരു ആശങ്കയുമില്ലെന്നായിരുന്നു സതീശന്റെ മറുപടി. യുഡിഎഫ് വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. മുന്നൊരുക്കങ്ങൾ നടത്തി.

കോൺഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർഥിയെ ആളുകൾ വോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥാനാർഥിയെ കോൺഗ്രസിന് ലഭിച്ചു. പിന്നെന്തിന് ഭയക്കണമെന്നും സതീശൻ ചോദിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40944/the-udf-has-no-worries)