---
title: "കരാട്ടെ ചാമ്പ്യൻ ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കം"
english_title: "Karate Championship begins in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40960/karate-championship-begins-in-thiruvananthapuram"
published_at: "2022-05-05T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273a94e33825_Picsart_22-05-05_16-06-14-904.jpg"
keywords: []
---

# കരാട്ടെ ചാമ്പ്യൻ ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കം

> **Lead Summary:**  തിരുവനന്തപുരം: കേരളാ ഗെയിംസ് കരാട്ടെ ചാമ്പ്യൻ ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. സെൻട്രൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

## Article Content

 തിരുവനന്തപുരം: കേരളാ ഗെയിംസ് കരാട്ടെ ചാമ്പ്യൻ ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. സെൻട്രൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

കേരളാ ഒളിമ്പിക് അസോസിയേഷൻ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിന്റെ മുന്നോടിയായാണ് മത്സരങ്ങൾ . മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ പങ്കെടുക്കുന്നുണ്ട്.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ ചാമ്പ്യൻ ഷിപ്പ് ഉദ്‌ഘാടനം നിർവഹിച്ചു. കേരളാ കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ,ആർ സതീഷ്,ഒ എസ് അംബിക തുടങ്ങിയവർ സംഘടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40960/karate-championship-begins-in-thiruvananthapuram)