---
title: "ഹരിതമിത്രം ആപ്പ്: പരിശീലനം തുടങ്ങി"
english_title: "Harithamitram App: Training has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40974/harithamitram-app-training-has-started"
published_at: "2022-05-05T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273bcebd5a4e_images (4).jpeg"
keywords: []
---

# ഹരിതമിത്രം ആപ്പ്: പരിശീലനം തുടങ്ങി

> **Lead Summary:** **കണ്ണൂർ : **സർക്കാർ പുറത്തിറക്കിയ ഹരിത മിത്രം ആപ്പിന്റെ പരിശീലനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, കൃത്യത എന്നിവ ഉറപ്പു വരുത്താനാണ് ഹരിതമിത്രം ആപ്പ് പുറത്തിറക്കിയത്. കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, എരഞ്ഞോളി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശേരി എന്നീ 11 പഞ്ചായത്തുകളിലെയും, മട്ടന്നൂർ നഗരസഭയിലെയും ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമായാണ് പരിശീലനം നൽകിയത്.

## Article Content

**കണ്ണൂർ : **സർക്കാർ പുറത്തിറക്കിയ ഹരിത മിത്രം ആപ്പിന്റെ പരിശീലനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, കൃത്യത എന്നിവ ഉറപ്പു വരുത്താനാണ് ഹരിതമിത്രം ആപ്പ് പുറത്തിറക്കിയത്. കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, എരഞ്ഞോളി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശേരി എന്നീ 11 പഞ്ചായത്തുകളിലെയും, മട്ടന്നൂർ നഗരസഭയിലെയും ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമായാണ് പരിശീലനം നൽകിയത്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ എസ് ഫൗസി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ ആർ അജയകുമാർ പദ്ധതി വിശദീകരിച്ചു. ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൻ കെ നാരായണൻ, കെൽട്രോൺ പ്രതിനിധി അഖിൽ, ടി വി സുഭാഷ്, അനു അജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40974/harithamitram-app-training-has-started)