---
title: "ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ."
english_title: "Indian Air Force day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4101/indian-air-force-day"
published_at: "2021-10-08T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd3727e6c1_PicsArt_10-08-10.41.31.jpg"
keywords: []
---

# ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ.

> **Lead Summary:** വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകിൽ സുരക്ഷ ഒരുക്കുന്ന ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

## Article Content

വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകിൽ സുരക്ഷ ഒരുക്കുന്ന ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

ഒരു രാജ്യം എന്ന രീതിയിൽ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണൽ രാജ്യത്തിന് നൽകുന്ന വായുസേന 89 ആം പിറന്നാൾ ദിനത്തിൽ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. ഏകദേശം 1,70,000 ഓളം അംഗബലമുള്ള ഇന്ത്യൻ വ്യോമസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

1932 ഒക്ടോബർ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4101/indian-air-force-day)