---
title: "യു പി സ്‌കൂൾ ടീച്ചർ: ഇന്റർവ്യൂ 11 മുതൽ"
english_title: "UP School Teacher: Interview from 11 onwards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41030/up-school-teacher-interview-from-11-onwards"
published_at: "2022-05-06T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62747b6ef0ab6_images.jpeg"
keywords: []
---

# യു പി സ്‌കൂൾ ടീച്ചർ: ഇന്റർവ്യൂ 11 മുതൽ

> **Lead Summary:** **കണ്ണൂർ : **ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം- 517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്ത് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി മെയ് 11, 12, 13, 25, 26, 27 തീയതികളിൽ ജില്ലാ പിഎസ്സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം- 517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്ത് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി മെയ് 11, 12, 13, 25, 26, 27 തീയതികളിൽ ജില്ലാ പിഎസ്സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം. ഉദ്യോഗാർഥികൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. ഫോൺ: 0497 2700482.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41030/up-school-teacher-interview-from-11-onwards)