---
title: " തദ്ദേശ സ്ഥാപനങ്ങളുടെ പൊതുപദ്ധതികൾ: സംയുക്ത യോഗം ചേർന്നു"
english_title: "Local Government General Plans: Joint Meeting convened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41032/local-government-general-plans-joint-meeting-convened"
published_at: "2022-05-06T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627483bf9f29f_PRKR samyuktha yogam.jpg"
keywords: []
---

#  തദ്ദേശ സ്ഥാപനങ്ങളുടെ പൊതുപദ്ധതികൾ: സംയുക്ത യോഗം ചേർന്നു

> **Lead Summary:** **കണ്ണൂർ : **തദ്ദേശ വകുപ്പിന് കീഴിലാക്കിയ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും പൊതുപദ്ധതികൾ സംബന്ധിച്ച് ധാരണ വരുത്താനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചേർന്നു.

## Article Content

**കണ്ണൂർ : **തദ്ദേശ വകുപ്പിന് കീഴിലാക്കിയ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും പൊതുപദ്ധതികൾ സംബന്ധിച്ച് ധാരണ വരുത്താനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചേർന്നു.

2022-23 വർഷത്തിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ, വാർഷിക പദ്ധതി രൂപീകരണം, ഫയൽ അദാലത്ത്, പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിൻ, ലൈഫ് ഭവന പദ്ധതി പുരോഗതി, മാലിന്യ സംസ്‌കരണ പദ്ധതികളുടെ പുരോഗതി, അതിദാരിദ്ര്യ സർവ്വേ മൈക്രോ പ്ലാൻ രൂപീകരണം, തെളിനീരൊഴുകും നവകേരളം, വാതിൽപ്പടി സേവനം, നഗരസഭകളുടെ ഐ എസ് ഒ സർട്ടിഫിക്കേഷൻ പുരോഗതി, ജി എസ് ഐ പദ്ധതികൾ, എന്റെ ജോലി എന്റെ അഭിമാനം കാമ്പയിൻ, നൂറിൽ അഞ്ച് പേർക്ക് തൊഴിൽ പദ്ധതി, പുതിയ സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്നിവ ചർച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് അസോസിയേഷൻ പ്രസിഡൻറ് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് എം ശ്രീധരൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41032/local-government-general-plans-joint-meeting-convened)