---
title: "പട്ടിക വർഗ കോളനികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും"
english_title: "Facilities in Scheduled Tribe colonies will be improved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41039/facilities-in-scheduled-tribe-colonies-will-be-improved"
published_at: "2022-05-06T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62748abf9b71f_PRKR bharana samathi yogam (2).jpg"
keywords: []
---

# പട്ടിക വർഗ കോളനികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കോളനികളിലെ സൗകര്യങ്ങൾ സർക്കാരിന്റെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ മെച്ചപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ പിന്നോക്കം നിൽക്കുന്ന കോളനികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തും. കോളനികളുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ച ശേഷമാണ് സൗകര്യങ്ങൾ ലഭ്യമാക്കുക. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരമാവധി കോളിനികൾ ദത്തെടുക്കും.

## Article Content

**കണ്ണൂർ : **ജില്ലയിലെ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കോളനികളിലെ സൗകര്യങ്ങൾ സർക്കാരിന്റെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ മെച്ചപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ പിന്നോക്കം നിൽക്കുന്ന കോളനികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തും. കോളനികളുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ച ശേഷമാണ് സൗകര്യങ്ങൾ ലഭ്യമാക്കുക. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരമാവധി കോളിനികൾ ദത്തെടുക്കും.

ജില്ലാ പഞ്ചായത്തിന്റെ മുഴുവൻ റോഡുകളുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ യോഗം എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകി. ജില്ലാശുപത്രി കാത്ത് ലാബിന്റെ ഉദ്ഘാടനം മെയ് 14ന് നടക്കും. മലയോര പഞ്ചായത്തുകളിലെ പ്രശ്നങ്ങൾ മനസിലാക്കാൻ മെയ് 13ന് പയ്യാവൂരിൽ മലയോര ഗ്രാമസഭയും മെയ് 17ന് മാട്ടൂലിൽ തീരദേശ ഗ്രാമസഭയും ചേരും. വിവിധ പ്രവൃത്തികൾക്ക് യോഗം അംഗീകാരം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഇൻചാർജ് സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41039/facilities-in-scheduled-tribe-colonies-will-be-improved)