---
title: "മാങ്ങാട്ടിടം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സമാധാന - വികസന സന്ദേശ ജാഥ സംഘടിപ്പിച്ചു"
english_title: "Mangatidam panchayat by election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41054/mangatidam-panchayat-by-election"
published_at: "2022-05-06T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62749e2384fc3_Picsart_22-05-06_09-33-14-288.jpg"
keywords: []
---

# മാങ്ങാട്ടിടം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സമാധാന - വികസന സന്ദേശ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സമാധാന - വികസന സന്ദേശ ജാഥ സംഘടിപ്പിച്ചു. പാലാട്ട് കുന്നിൽ നിന്നാരംഭിച്ച ജാഥ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സമാധാന - വികസന സന്ദേശ ജാഥ സംഘടിപ്പിച്ചു. പാലാട്ട് കുന്നിൽ നിന്നാരംഭിച്ച ജാഥ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഐ എൻ എൽ എൽ മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി.ഹാരിസ് അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ടി ബാലൻ ,ഷാജി കരിപ്പായി, കെ ലീല, തുടങ്ങിയവർ സംസാരിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. നീർവ്വേലി വാർഡ് എൽ ഡി എഫ് സ്ഥാനാർഥി കെ സുരേഷ് ബാബുവും ജാഥയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41054/mangatidam-panchayat-by-election)