---
title: "കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി "
english_title: " KSRTC 24 hours "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41055/ksrtc-24-hours"
published_at: "2022-05-06T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274a11111cab_Screenshot_20220506_094547.jpg"
keywords: []
---

# കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി 

> **Lead Summary:** ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്‌മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ്.

## Article Content

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്‌മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ്.

സംസ്ഥാനത്ത് 93 യൂണിറ്റുകളിൽ നിന്നായി 3700 ഷെഡ്യൂളുകളാണ് കെ എസ് ആർ ടി സിക്ക് പ്രതിദിനമുള്ളത്. ഇതിൽ നാൽപത് ശതമാനം ഷെഡ്യൂളുകളെയും സമരം ബാധിക്കുമെന്നാണ് അറിയുന്നത്. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണ്സംസ്ഥാനത്ത് 93 യൂണിറ്റുകളിൽ നിന്നായി 3700 ഷെഡ്യൂളുകളാണ് കെ എസ് ആർ ടി സിക്ക് പ്രതിദിനമുള്ളത്.

ഇതിൽ നാൽപത് ശതമാനം ഷെഡ്യൂളുകളെയും സമരം ബാധിക്കുമെന്നാണ് അറിയുന്നത്. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണ്ഇന്നലെ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പിണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 10ന് ശമ്പളം നൽകുമെന്നാണ് എംഡി അറിയിച്ചത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് തൊഴിലാളി സംഘനടകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41055/ksrtc-24-hours)