---
title: "ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ യൂത്ത് കാരവന് തലശ്ശേരിയിൽ സ്വീകരണം നൽകി "
english_title: "The Youth Caravan was given a reception in Thalassery by the resolution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41097/the-youth-caravan-was-given-a-reception-in-thalassery-by-the-resolution"
published_at: "2022-05-06T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274cf8f89b17_Picsart_22-05-06_13-02-59-601.png"
keywords: []
---

# ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ യൂത്ത് കാരവന് തലശ്ശേരിയിൽ സ്വീകരണം നൽകി 

> **Lead Summary:** **കണ്ണൂർ: **ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായ പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന യൂത്ത് കാരവന് ജില്ലയിൽ തലശ്ശേരിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. മെയ് 2l, 22 ദിവസങ്ങളിൽ വിശ്വാസത്തിൻ്റെ അഭിമാന സാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം എന്ന പേരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്.

## Article Content

**കണ്ണൂർ: **ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായ പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന യൂത്ത് കാരവന് ജില്ലയിൽ തലശ്ശേരിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. മെയ് 2l, 22 ദിവസങ്ങളിൽ വിശ്വാസത്തിൻ്റെ അഭിമാന സാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം എന്ന പേരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്.

മുസ്ലിം വിരുദ്ധയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജന അഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയാണ് കാരവൻ കൊണ്ട് ലക്ഷ്യമിടുന്നത്. കാരവൻ്റെ ഭാഗമായി നിയമ പ്രവർത്തകരുടെ സംഗമം, പണ്ഡിത സംഗമം, മുസ്‌ലിം ലീഡേഴ്സ് മീറ്റ്, യു.എ.പി.എ വിരുദ്ധ സംഗമം എന്നിവ സംഘടിപ്പിക്കും ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരിയിൽ യൂത്ത് കാരവന് സ്വീകരണം നൽകും.

ഇതോടനുബന്ധിച്ച് കലാജാഥയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള, ജുമൈൽ പി പി, ശബീർ എടക്കാട്, സക്കീർ ഹുസയ്ൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41097/the-youth-caravan-was-given-a-reception-in-thalassery-by-the-resolution)