---
title: "ഒരു മാസം നീണ്ടു നിൽക്കുന്ന പ്രശസ്തമായ കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോൽസവം മെയ് 10ന് ആരംഭിക്കും "
english_title: "Kottiyoor Vaishakha Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41102/kottiyoor-vaishakha-festival"
published_at: "2022-05-06T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274d170bae99_Picsart_22-05-06_13-12-10-779.jpg"
keywords: []
---

# ഒരു മാസം നീണ്ടു നിൽക്കുന്ന പ്രശസ്തമായ കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോൽസവം മെയ് 10ന് ആരംഭിക്കും 

> **Lead Summary:** കണ്ണൂർ: ഒരു മാസം നീണ്ടു നിൽക്കുന്ന പ്രശസ്തമായ കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോൽസവം മെയ് 10ന് ആരംഭിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ഒരു മാസം നീണ്ടു നിൽക്കുന്ന പ്രശസ്തമായ കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോൽസവം മെയ് 10ന് ആരംഭിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി ചടങ്ങ് മാത്രമായാണ് മഹോൽസവം സംഘടിപ്പിച്ചത്. ഈ വർഷം ഉൽസവ കാലയളവിൽ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽസവത്തിന്ന് എത്തുന്നവർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

മെയ് 16ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവശിക്കുന്നതിന് മുൻപും ജൂൺ 6ന് ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കോട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാവില്ല.

ഭക്തരുടെ താമസ സൗകര്യത്തിന് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന മന്ദംചേരിയിൽ രണ്ട് നിലകളോട് കൂടിയ ഒരു സത്രവും 9 മുറികളോട് കൂടിയ ഒരു വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങ് സൗകര്യവും പുതിയ ശൗചാലവും നിർമ്മിച്ചിട്ടുണ്ട്.

ഈ വർഷവും പരമാവധി ഭക്തർക്ക് അന്നദാനം നടത്തുന്നതിനുള്ള സംവിധാനം ക്രമീകരിച്ചതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41102/kottiyoor-vaishakha-festival)