---
title: "ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു"
english_title: "Take A Break Center opens on the way to Iritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41107/take-a-break-center-opens-on-the-way-to-iritti"
published_at: "2022-05-06T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274d56955edd_Picsart_22-05-06_13-28-52-358.jpg"
keywords: []
---

# ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു

> **Lead Summary:** ഇരിട്ടി : നഗരസഭ, സംസ്ഥാന ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത പദ്ധതിയായി നിർമ്മിച്ച വഴിയിടം ടെയ്ക് എ ബ്രേക്ക് കേന്ദ്രം തലശ്ശേരി-വളവു പാറ ഇൻ്റർസ്റ്റേറ്റ് ഹൈവേയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : നഗരസഭ, സംസ്ഥാന ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത പദ്ധതിയായി നിർമ്മിച്ച വഴിയിടം ടെയ്ക് എ ബ്രേക്ക് കേന്ദ്രം തലശ്ശേരി-വളവു പാറ ഇൻ്റർസ്റ്റേറ്റ് ഹൈവേയിൽ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി പയഞ്ചേരി മുക്കിനടുത്താണ് കേന്ദ്രം. നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു . 20 ലക്ഷം രൂപ മുടക്കിയാണ് നിർമാണം.കഫ്റ്റരിയ, കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം എന്നിവ കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41107/take-a-break-center-opens-on-the-way-to-iritti)