---
title: "കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രംപോയി കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്"
english_title: "Uma Thomas, the UDF candidate from Thrikkakara, said that he would go and see KV Thomas only if the party told him to"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41109/uma-thomas-the-udf-candidate-from-thrikkakara-said-that-he-would-go-and-see-kv-thomas-only-if-the-party-told-him-to"
published_at: "2022-05-06T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274d7bc6f1d0_Screenshot_20220506-133552.png"
keywords: []
---

# കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രംപോയി കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്

> **Lead Summary:** കണ്ണൂർ : കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രംപോയി കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. സ്ഥാനാർഥിയുടെ പരിപാടികൾ നിശ്ചയിക്കുന്നത് ഡിസിസിയാണ്.

## Article Content

കണ്ണൂർ : കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രംപോയി കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. സ്ഥാനാർഥിയുടെ പരിപാടികൾ നിശ്ചയിക്കുന്നത് ഡിസിസിയാണ്.

അത് അക്ഷരം പ്രതി അനുസരിക്കും. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ല. ആ രീതിയിൽ കാണാനില്ലെന്നും ഉമാ തോമസ് പറഞ്ഞു.   പി ടി തോമസിന്റെ മരണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിടി തോമസിന്റെ ഭാര്യയെ നിർത്തി സഹതാപ തരംഗത്തിലൂടെ വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമം.

അതേസമയം പൊതുജനസമ്മതനായ വ്യക്തിയെ നിർത്തിയതുവഴി മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. സാമുദായിക സമവാക്യങ്ങളും മണ്ഡലത്തിൽ നിർണായകമാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41109/uma-thomas-the-udf-candidate-from-thrikkakara-said-that-he-would-go-and-see-kv-thomas-only-if-the-party-told-him-to)