---
title: "വയനാട്ടിൽ 6 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ "
english_title: "Man arrested with 6 kg cannabis in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4114/man-arrested-with-6-kg-cannabis-in-wayanad"
published_at: "2021-10-08T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fdb71afd3d_Screenshot_20211008_111735.jpg"
keywords: []
---

# വയനാട്ടിൽ 6 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ 

> **Lead Summary:** വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.

## Article Content

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.

കണ്ണൂർ പാനൂർ കല്ലുങ്കണ്ടി സ്വദേശി അഷ്ക്കറിനെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കർണ്ണാടകത്തിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയാണ് അഷ്ക്കറെന്ന് എക്സൈസ് സംഘം പറയുന്നു.

ഇയാളും വാഹനവും മാസങ്ങളായി എക്സൈസ് സംഘത്തിന്റ നിരീക്ഷണത്തിലായിരുന്നു.മീനങ്ങാടി എക്സൈസ് സ്പെഷ്യൽ സ്കോഡ് സി.ഐ അജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4114/man-arrested-with-6-kg-cannabis-in-wayanad)