---
title: "ഉമാ തോമസ് എൻ എസ് എസ് ആസ്ഥാനത്ത് എത്തി: സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി"
english_title: "Sukumaran  Nair met uma thomas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41150/sukumaran-nair-met-uma-thomas"
published_at: "2022-05-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275039629ecc_Screenshot_20220506_164208.jpg"
keywords: []
---

# ഉമാ തോമസ് എൻ എസ് എസ് ആസ്ഥാനത്ത് എത്തി: സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

> **Lead Summary:** കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിൽ എത്തി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.

## Article Content

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിൽ എത്തി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.

സുകുമാരൻ നായർ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമാ തോമസ് പറഞ്ഞു. സുകുമാരൻ നായരുടെ അനുഗ്രഹം താൻ തേടി.

സന്ദർശനം മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എൻ എസ് എസുമായി പിടി തോമസിന് ആത്മബന്ധമുണ്ടായിരുന്നുവെന്നും ഉമ വിശദീകരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41150/sukumaran-nair-met-uma-thomas)