---
title: "കതിരൂർ ചിത്രഗ്രാമം വിദ്യാരംഗം കലാസാഹിത്യവേദി ചിത്രാങ്കണത്തിൽ ചിത്ര രചനാ ക്യാംപ് തുടങ്ങി"
english_title: "Drawing camp started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41151/drawing-camp-started"
published_at: "2022-05-06T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275064f0ec9a_Screenshot_20220506_165712.jpg"
keywords: []
---

# കതിരൂർ ചിത്രഗ്രാമം വിദ്യാരംഗം കലാസാഹിത്യവേദി ചിത്രാങ്കണത്തിൽ ചിത്ര രചനാ ക്യാംപ് തുടങ്ങി

> **Lead Summary:** കതിരൂർ: കതിരൂർ ചിത്രഗ്രാമം വിദ്യാരംഗം കലാസാഹിത്യവേദി ചിത്രാങ്കണത്തിൽ കതിരൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചിത്ര രചനാ ക്യാംപ് തുടങ്ങി. ചിത്രകാരൻ കെ.കെ മാരാർ ഉദ്ഘാടനം ചെയ്തു.

## Article Content

കതിരൂർ: കതിരൂർ ചിത്രഗ്രാമം വിദ്യാരംഗം കലാസാഹിത്യവേദി ചിത്രാങ്കണത്തിൽ കതിരൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചിത്ര രചനാ ക്യാംപ് തുടങ്ങി. ചിത്രകാരൻ കെ.കെ മാരാർ ഉദ്ഘാടനം ചെയ്തു.

മഹാകവി കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൽ അദ്ദേഹത്തിൻ്റെ രചനകളെ ആസ്പദമാക്കിയുള്ള സർഗ്ഗാത്മക ആവിഷ്ക്കരണമാണ് ചിത്രരചനാ ക്യാമ്പിന്റെ വിഷയം. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സനൽ അധ്യക്ഷനായി. ക്യാൻവാസ് വിതരണ ഉദ്ഘാടനം പൊന്യം ചന്ദ്രൻ നിർവഹിച്ചു.

കതിരൂർ ബാലകൃഷ്ണൻ,  കെ.പി റംസീന, പി.കെ സാവിത്രി, വേണു ഗോപാലൻ, കെ.എം ശിവകൃഷ്ണൻ, സുശാന്ത് കൊല്ലറക്കൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41151/drawing-camp-started)