---
title: "മെയ് മാസത്തെ റേഷൻ വിതരണത്തോത്"
english_title: " the ration distribution for the month of May"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41163/the-ration-distribution-for-the-month-of-may"
published_at: "2022-05-06T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627510b0d8a37_images (13).jpeg"
keywords: []
---

# മെയ് മാസത്തെ റേഷൻ വിതരണത്തോത്

> **Lead Summary:** **കണ്ണൂർ : **മെയ് മാസം റേഷൻ കാർഡുടമകൾക്ക് താഴെ പറയുന്ന അളവിലും നിരക്കിലും റേഷൻ സാധനങ്ങൾ ലഭിക്കും.

## Article Content

**കണ്ണൂർ : **മെയ് മാസം റേഷൻ കാർഡുടമകൾക്ക് താഴെ പറയുന്ന അളവിലും നിരക്കിലും റേഷൻ സാധനങ്ങൾ ലഭിക്കും.

എ എ വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി ഗ്രാം അരിയും നാല് കി ഗ്രാം ഗോതമ്പും സൗജന്യമായും, ഒരു പാക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും, ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും. കൂടാതെ പിഎംജികെഎവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും (കാർഡിൽ ആകെയുളള ഗോതമ്പിൽ നിന്ന് ഒരു കിലോഗ്രാം കുറവ് ചെയ്ത്) കി ഗ്രാമിന് രണ്ട് രൂപ നിരക്കിലും ഒരു പാക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും (കാർഡിൽ ഒരംഗം മാത്രമാണുളളതെങ്കിൽ നാല് കിലോ അരിയും ഒരു പാക്കറ്റ് ആട്ടയും മാത്രം) ലഭിക്കും. കൂടാതെ പിഎംജികെഎവൈ പ്രകാരം ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും

പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.  

പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് എട്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും ലഭിക്കും.

പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ഒരു പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും.

പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് റേഷൻ കടകളിലുളള നീക്കിയിരിപ്പുപയോഗിച്ച് പരമാവധി 10 കിലോഗ്രാം സ്പെഷ്യൽ അരി 15 രൂപ നിരക്കിലും റേഷൻ കടകളിൽ നീക്കിയിരിപ്പായി കാണപ്പെടുന്ന എൻപിഎൻഎസ് ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ കാർഡ് ഒന്നിന് രണ്ട് കിലോഗ്രാം എന്ന തോതിലും ലഭിക്കും. (നീക്കിയിരിപ്പുളള റേഷൻ കടകളിൽ നിന്ന് മാത്രം).

റേഷൻ വിതരണം സംബന്ധമായ പരാതികൾ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂർ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂർ - 0497 2700552, ടോൾഫ്രീ നമ്പർ - 1800-425-1550, 1947 എന്നീ നമ്പരുകളിൽ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41163/the-ration-distribution-for-the-month-of-may)