---
title: "വികസനത്തിൻ്റെ പേരിൽ ആരെയും അക്രമിക്കുന്നത് പാർട്ടി നയമല്ല എം.വി ജയരാജൻ "
english_title: " It is not party policy to attack anyone in the name of development MV Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41195/cpm-district-secretary-mv-jayarajan-said-it-was-not-the-partys-policy-to-attack-anyone-in-the-name-of-development"
published_at: "2022-05-06T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627546df007a9_IMG-20220506-WA0030.jpg"
keywords: []
---

# വികസനത്തിൻ്റെ പേരിൽ ആരെയും അക്രമിക്കുന്നത് പാർട്ടി നയമല്ല എം.വി ജയരാജൻ 

> **Lead Summary:**  **കണ്ണൂർ: **വികസനത്തിൻ്റെ പേരിൽ ആരെയും അക്രമിക്കുന്നത് പാർട്ടി നയമല്ലെന്നും പയ്യന്നൂരിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ തെറ്റിദ്ധാരണ കാരണമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

## Article Content

 **കണ്ണൂർ: **വികസനത്തിൻ്റെ പേരിൽ ആരെയും അക്രമിക്കുന്നത് പാർട്ടി നയമല്ലെന്നും പയ്യന്നൂരിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ തെറ്റിദ്ധാരണ കാരണമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

കണ്ണുരിൽ വാർത്താ സമ്മേ ള ന ത്തിൽ സംസാരിക്കവെ പയ്യന്നൂരിൽ പാലം നിർമ്മാണത്തിൻ്റെ വിവരാവകാശ രേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് യുവാക്കളെ ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണ കാരണമാണ് അങ്ങനെയൊരു സംഭവമുണ്ടായത് പ്രാദേശിക തർക്കമാണ് അക്രമത്തിന് കാരണമെന്നും ഈക്കാര്യം പാർട്ടി അന്വേഷിക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് വിവാദത്തിൽ പാർട്ടി അതിൻ്റെ സംഘടനാ ക്രമമനുസരിച്ച് അന്വേഷിക്കും. നടപടി യു ണ്ടാവുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാവില്ലെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41195/cpm-district-secretary-mv-jayarajan-said-it-was-not-the-partys-policy-to-attack-anyone-in-the-name-of-development)