---
title: "കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക്  താൽക്കാലിക  നിയമനം"
english_title: "To the vacancies in the fast track special court starting from Kannur and Mattannur Temporary appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41222/to-the-vacancies-in-the-fast-track-special-court-starting-from-kannur-and-mattannur-temporary-appointment"
published_at: "2022-05-07T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275c425a4a1d_images (14).jpeg"
keywords: []
---

# കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക്  താൽക്കാലിക  നിയമനം

> **Lead Summary:** **കണ്ണൂർ : **കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-11, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: പി എസ് സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.

## Article Content

**കണ്ണൂർ : **കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-11, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: പി എസ് സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.

നിബന്ധനകൾ: തിരഞ്ഞെടുക്കപ്പെടുന്നവരുടെ കരാർ നിയമനം തുടർച്ചയായ 179 ദിവസത്തേക്ക് മാത്രമായിരിക്കും. അപേക്ഷകർ സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർ ആയിരിക്കണം. 62 വയസ്സ് പൂർത്തിയാകാൻ പാടുള്ളതല്ല. 62 വയസ്സ് ആകുന്ന മുറക്ക് സർവ്വീസിൽ നിന്നും പിരിച്ചു വിടും. സർക്കാരിന് വേണ്ടി ജില്ലാ ജഡ്ജിയും നിയമിക്കപ്പെടുന്ന വ്യക്തിയും തമ്മിൽ ഒരു കരാർ സമ്മതപത്രത്തിൽ ഏർപ്പെടേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി-670101 എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. മെയ് 19ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളിൽ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്നെഴുതണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41222/to-the-vacancies-in-the-fast-track-special-court-starting-from-kannur-and-mattannur-temporary-appointment)