---
title: "2021ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു"
english_title: "2021 Educational Scholarship awarded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41223/2021-educational-scholarship-awarded"
published_at: "2022-05-07T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275c703719d4_IMG_20220506_121117.jpg"
keywords: []
---

# 2021ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ : **കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കലകട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം കെ രജിത് കുമാർ അദ്ധ്യക്ഷനായി. പ്ലസ് വൺ , പ്ലസ് ടു , മെഡിസിൻ, എൻജിനീറിംഗ്, എംബിഎ, നഴ്‌സിംഗ്, പിജി, യുജി വിദ്യാർത്ഥികളായ 58 പേർക്കാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

## Article Content

**കണ്ണൂർ : **കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കലകട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം കെ രജിത് കുമാർ അദ്ധ്യക്ഷനായി. പ്ലസ് വൺ , പ്ലസ് ടു , മെഡിസിൻ, എൻജിനീറിംഗ്, എംബിഎ, നഴ്‌സിംഗ്, പിജി, യുജി വിദ്യാർത്ഥികളായ 58 പേർക്കാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

കണ്ണൂർ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ യു ബാലകൃഷ്ണൻ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം സി പി രവീന്ദ്രൻ, ജൂനിയർ സൂപ്രണ്ട് ദീപീഷ് കുമാർ, കെ ശ്രീധരൻ (സിഐടിയു), ജീൻസ് മാത്യു, പ്രേംജിത്ത് (ഐൻടിയുസി), ടി നാരായണൻ (എഐ ടിയുസി), കെ കുമാരൻ (ബിഎംഎസ്), പി ചന്ദ്രൻ ( കെഎൽഎഎ ), പി വീരേന്ദ്രകുമാർ (കെഎൽവിഎസ് യു ) , ജോയ് കോന്നക്കൽ (കെഎൽഎഎസ് ) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41223/2021-educational-scholarship-awarded)