---
title: "സംസ്ഥാന സഹകരണ യൂനിയന്റെ കിക്മയിൽ എംബിഎ: ഇൻറർവ്യു 11ന് കണ്ണൂരിൽ"
english_title: "MBA in Kicma of State Co-operative Union: Interview 11 in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41225/mba-in-kikma-of-state-co-operative-union-interview-11-in-kannur"
published_at: "2022-05-07T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275ca80a3555_IMG_20220507_065319.jpg"
keywords: []
---

# സംസ്ഥാന സഹകരണ യൂനിയന്റെ കിക്മയിൽ എംബിഎ: ഇൻറർവ്യു 11ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന സഹകരണ യൂനിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2022-24 വർഷത്തെ എംബിഎ (ഫുൾടൈം) ബാച്ചിലേക്ക് മെയ് 11ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ ഇന്റർവ്യൂ നടത്തും.

## Article Content

**കണ്ണൂർ : **സംസ്ഥാന സഹകരണ യൂനിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2022-24 വർഷത്തെ എംബിഎ (ഫുൾടൈം) ബാച്ചിലേക്ക് മെയ് 11ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ ഇന്റർവ്യൂ നടത്തും.

50 ശതമാനം മാർക്കോടെ ബിരുദവും കെ മാറ്റ്, സി മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യതയും നേടിയവർക്കും എൻട്രൻസ് പരീക്ഷ എഴുതിയവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് യൂനിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 8547618290, 9447002106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41225/mba-in-kikma-of-state-co-operative-union-interview-11-in-kannur)