---
title: "കൊച്ചി നഗരത്തില്‍ ഇനിമുതല്‍ വെറും 10 രൂപയ്ക്ക് ഉച്ചഭക്ഷണം ക‍ഴിക്കാം."
english_title: "Kochi lunch Rs.10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4123/kochi-lunch-rs10"
published_at: "2021-10-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe4c343393_PicsArt_10-08-11.54.53.jpg"
keywords: []
---

# കൊച്ചി നഗരത്തില്‍ ഇനിമുതല്‍ വെറും 10 രൂപയ്ക്ക് ഉച്ചഭക്ഷണം ക‍ഴിക്കാം.

> **Lead Summary:** സമൃദ്ധി @ കൊച്ചിയുടെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു. സാബാറും തോരനും അച്ചാറും അടങ്ങിയ ഉച്ചയൂണ് റെഡ്ഡി. കൊച്ചി നഗരസഭയുടെ സമൃദ്ധി @ കൊച്ചിയുടെ ജനകീയ ഹോട്ടലാണ് മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും പ്രാതലും നല്‍കുന്നത്. എറണാകു‍ളം നോര്‍ത്ത് പരമാര റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുളള ലിബ്ര ഹോട്ടല്‍ കെട്ടിടം നവീകരിച്ചാണ് ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ സമൃദ്ധി@ കൊച്ചിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിതമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണം പിന്നീട് സൗജന്യമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍. നഗരസഭയ്ക്ക് കീ‍ഴിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊ‍ഴിലാളികള്‍. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ക‍ഴിയുംവിധം ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിലുളളത്. അടുക്കളയ്ക്കാവശ്യമായ 20 ലക്ഷം രൂപയുടെ സാമഗ്രികള്‍ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് സംഭാവന ചെയ്തത്. ഉച്ചഭക്ഷണവും പ്രാതലുമാണ് ഇപ്പോ‍ഴുളളത്. വൈകാതെ രാത്രി ഭക്ഷണവും ആരംഭിക്കും.

## Article Content

സമൃദ്ധി @ കൊച്ചിയുടെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു. സാബാറും തോരനും അച്ചാറും അടങ്ങിയ ഉച്ചയൂണ് റെഡ്ഡി. കൊച്ചി നഗരസഭയുടെ സമൃദ്ധി @ കൊച്ചിയുടെ ജനകീയ ഹോട്ടലാണ് മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും പ്രാതലും നല്‍കുന്നത്. എറണാകു‍ളം നോര്‍ത്ത് പരമാര റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുളള ലിബ്ര ഹോട്ടല്‍ കെട്ടിടം നവീകരിച്ചാണ് ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ സമൃദ്ധി@ കൊച്ചിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിതമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണം പിന്നീട് സൗജന്യമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍. നഗരസഭയ്ക്ക് കീ‍ഴിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊ‍ഴിലാളികള്‍. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ക‍ഴിയുംവിധം ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിലുളളത്. അടുക്കളയ്ക്കാവശ്യമായ 20 ലക്ഷം രൂപയുടെ സാമഗ്രികള്‍ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് സംഭാവന ചെയ്തത്. ഉച്ചഭക്ഷണവും പ്രാതലുമാണ് ഇപ്പോ‍ഴുളളത്. വൈകാതെ രാത്രി ഭക്ഷണവും ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4123/kochi-lunch-rs10)