---
title: "ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ    കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം"
english_title: "Diploma in Hotel Management and PG Diploma You can apply for the courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41232/diploma-in-hotel-management-and-pg-diploma-you-can-apply-for-the-courses"
published_at: "2022-05-07T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275d5af11030_images (18).jpeg"
keywords: []
---

# ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ    കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കോഴിക്കോട് : **ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്‌സുകൾ 2022-23 അധ്യയന വർഷം തുടങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, എഫ് ആൻഡ് ബി സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് കോഴ്‌സുകൾക്ക് 30 സീറ്റും ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ്, പി ജി ഡിപ്ലോമ അക്കമഡേഷൻ ഓപ്പറേഷൻസ് ആൻഡ് മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് 40 സീറ്റുമുണ്ട്.

## Article Content

**കോഴിക്കോട് : **ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്‌സുകൾ 2022-23 അധ്യയന വർഷം തുടങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, എഫ് ആൻഡ് ബി സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് കോഴ്‌സുകൾക്ക് 30 സീറ്റും ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ്, പി ജി ഡിപ്ലോമ അക്കമഡേഷൻ ഓപ്പറേഷൻസ് ആൻഡ് മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് 40 സീറ്റുമുണ്ട്.

ഡിപ്ലോമ കോഴ്‌സുകൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. പ്രായപരിധി 25 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട് . ഫോൺ: 04952 385861, 9447994245.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41232/diploma-in-hotel-management-and-pg-diploma-you-can-apply-for-the-courses)