---
title: "ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം"
english_title: "Appointment of Deputation to the posts of Fisheries Officer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41236/appointment-of-deputation-to-the-posts-of-fisheries-officer"
published_at: "2022-05-07T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275da74f10b5_images (19).jpeg"
keywords: []
---

# ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം

> **Lead Summary:** **തിരുവനന്തപുരം : **മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർധ സർക്കാർ സർവ്വീസിലുള്ള എൽഡി/യുഡി ക്ലാർക്ക് തസ്തികയിലോ, സമാനതസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം : **മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർധ സർക്കാർ സർവ്വീസിലുള്ള എൽഡി/യുഡി ക്ലാർക്ക് തസ്തികയിലോ, സമാനതസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. ജീവനക്കാർ ബയോഡാറ്റ, 144 കെ എസ് ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻഒസി എന്നിവ സഹിതം പൂർണമായ അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ-680002 എന്ന വിലാസത്തിൽ മെയ് 21 നകം സമർപ്പിക്കണം. ഫോൺ: 0487 2383053, 0487 2383088.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41236/appointment-of-deputation-to-the-posts-of-fisheries-officer)