---
title: "ചൊക്ലിയിൽ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി"
english_title: "The bodies of the mother and baby were found in the well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41274/the-bodies-of-the-mother-and-baby-were-found-in-the-well"
published_at: "2022-05-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62760f67601e7_IMG-20220507-WA0062.jpg"
keywords: []
---

# ചൊക്ലിയിൽ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: ചൊക്ലിയിൽ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചൊക്ലി കിഴക്കെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജോത്സന ഏക മകൻ ദ്രുവിൻ (ആറ് മാസം ) എന്നിവരുടെ മൃതദേഹങ്ങളാണ് തൊട്ടടുത്ത ആളൊഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: ചൊക്ലിയിൽ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചൊക്ലി കിഴക്കെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജോത്സന ഏക മകൻ ദ്രുവിൻ (ആറ് മാസം ) എന്നിവരുടെ മൃതദേഹങ്ങളാണ് തൊട്ടടുത്ത ആളൊഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പുലർച്ചെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹങ്ങകണ്ടെത്തിയത്.

രണ്ട് മൃതദേഹങ്ങളും വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയലേക്ക് മാറ്റിയത്. ചൊക്ലി സി ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി.

രണ്ട് വർഷം മുമ്പാണ് നിവേദും ജോൽസനയും വിവാഹിതരായത്. നിടുംബ്രത്തെ ജനാർദ്ദനൻ സുമ ദമ്പതികളുടെ മകളാണ് ജോൽസ്ന. ഇലക്ട്രീഷ്യനാണ് നിവേദ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41274/the-bodies-of-the-mother-and-baby-were-found-in-the-well)