---
title: "ഏകത പരിഷത്ത് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിമാർഗ്ഗം സ്നേഹസൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Snehasauhridham organized the community"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41277/snehasauhridham-organized-the-community"
published_at: "2022-05-07T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62760e7ad6932_Picsart_22-05-07_11-44-39-696.jpg"
keywords: []
---

# ഏകത പരിഷത്ത് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിമാർഗ്ഗം സ്നേഹസൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: ഏകത പരിഷത്ത് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിമാർഗ്ഗം സ്നേഹസൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചു.പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ആശ്രമം ഗാന്ധിമാവിൻ ചുവട്ടിൽ നടന്ന കൂട്ടായ്മ പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ ഡോക്ടർ പി വി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ഏകത പരിഷത്ത് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിമാർഗ്ഗം സ്നേഹസൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചു.പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ആശ്രമം ഗാന്ധിമാവിൻ ചുവട്ടിൽ നടന്ന കൂട്ടായ്മ പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ ഡോക്ടർ പി വി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഏകത പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം കെ ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ,കെ പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.

നാണി ടീച്ചർ, വി എം പവിത്രൻ, കെ പി ശ്രീധരൻ, ഡോക്ടർ ടി എം സുരേന്ദ്രനാഥ്, എം കെ ഗോവിന്ദൻ മാസ്റ്റർ, എൻ രാഘവൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41277/snehasauhridham-organized-the-community)