---
title: "ടേസ്റ്റി ഹട്ട്ഹോട്ടൽ പൊളിച്ച് നീക്കിയതിലും, കുടുംബശ്രീ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തിയതിലും പ്രതിഷേധിച്ച് കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി "
english_title: "Marched to the corporation office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41296/marched-to-the-corporation-office"
published_at: "2022-05-07T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62761c0084bb5_Picsart_22-05-07_12-42-23-043.jpg"
keywords: []
---

# ടേസ്റ്റി ഹട്ട്ഹോട്ടൽ പൊളിച്ച് നീക്കിയതിലും, കുടുംബശ്രീ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തിയതിലും പ്രതിഷേധിച്ച് കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട്ഹോട്ടൽ പൊളിച്ച് നീക്കിയതിലും കുടുംബശ്രീ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തിയതിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

കണ്ണൂർ: കണ്ണൂർ കോർപറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട്ഹോട്ടൽ പൊളിച്ച് നീക്കിയതിലും കുടുംബശ്രീ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തിയതിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

ഇന്നു രാവിലെ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ പ്രധാനകവാടത്തിൽ സമാപിച്ചു.  സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

പ്രതിഷേധം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എംവി സരള ഉദ്ഘാടനം ചെയ്തു.  പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകരുടെ ജീവിധോപാധി തകർത്ത മേയറുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണെന്നും ഹോട്ടൽ പുനസ്ഥാപിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം വി സരള വ്യക്തമാക്കി.കെ.വി പ്രീത അധ്യക്ഷത വഹിച്ചു.പി കെ ശ്യാമള സ്വാഗതം പറഞ്ഞു.

കുടുംബശ്രീ ടേസ്റ്റി ഹട്ട് പ്രവർത്തനം പുനരാരംഭിക്കുക, നിരപരാധികളായ സ്ത്രീകളുടെ പേരിലുള്ള കള്ളക്കേസ് പിൻവലിക്കുക, ടേസ്റ്റി ഹട്ട് ജീവനക്കാരുടെ ജീവനോപാധി തിരിച്ച് നൽകുക, കണ്ണൂർ കോർപറേഷൻ മേയറുടെ ധാർഷ്ട്യം അവസാനിപ്പിക്കുക, മേയറുടെ പരാക്രമം സ്ത്രീകളോട് വേണ്ട എന്നി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41296/marched-to-the-corporation-office)