---
title: "കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു"
english_title: "kas rank list published"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4130/kas-rank-list-published"
published_at: "2021-10-08T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe8f9b1cbc_kas.jpg"
keywords: []
---

# കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് റാങ്ക് പട്ടിക പിഎസ് സി പ്രസിദ്ധീകരിച്ചു. ഒന്നാം സ്ട്രീമിലെ ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. മാലിന് എസ്, നന്ദന എസ് പിള്ള, ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം തുടങ്ങിയവര്‍ക്കാണ് ആദ്യ റാങ്കുകള്‍.

## Article Content

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് റാങ്ക് പട്ടിക പിഎസ് സി പ്രസിദ്ധീകരിച്ചു. ഒന്നാം സ്ട്രീമിലെ ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. മാലിന് എസ്, നന്ദന എസ് പിള്ള, ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം തുടങ്ങിയവര്‍ക്കാണ് ആദ്യ റാങ്കുകള്‍.

രണ്ടാം സ്ട്രീമില്‍ അഖില ചാക്കോ, ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ ഒന്നു മുതലുള്ള റാങ്കുകള്‍ നേടി. മൂന്നാം സ്ട്രീമിലെ റാങ്കുകള്‍ അനൂപ് കുമാര്‍ വി, അജീഷ് കെ, പ്രമോദ് ജി വി, ചിത്രലേഖ കെ കെ, സനോപ് എസ് എന്നിവര്‍ക്കാണ്. യോഗ്യത നേടിയവര്‍ക്ക് നവംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4130/kas-rank-list-published)