---
title: "ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല:  രമേശ് ചെന്നിത്തല  "
english_title: "Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41305/ramesh-chennithala"
published_at: "2022-05-07T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627622ab8e67f_Screenshot_20220507_125928.jpg"
keywords: []
---

# ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല:  രമേശ് ചെന്നിത്തല  

> **Lead Summary:** കൊച്ചി: തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണത്തിലേക്ക് കത്തോലിക്ക സഭയെ വലിച്ചിഴക്കുന്നതിനെതിരെ രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

## Article Content

കൊച്ചി: തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണത്തിലേക്ക് കത്തോലിക്ക സഭയെ വലിച്ചിഴക്കുന്നതിനെതിരെ രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇടത് മുന്നണി സ്ഥാനാർഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവരുന്നുണ്ട്. സഭ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല.

ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്ക സഭ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരുകാലത്തും ഇത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല. നിക്ഷിപ്ത താത്പര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇടത് സ്ഥാനാർഥിയുടെ സഭാ ബന്ധം ഉയർത്തിക്കാണിക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷനും പറഞ്ഞു. ഇത് യുഡിഎഫിന് തിരിച്ചടിയാകും. മണ്ഡലത്തിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടതെന്നും ഡൊമനിക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41305/ramesh-chennithala)