---
title: "ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിന്  ജാമ്യമില്ല"
english_title: "monson bail rejected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4131/monson-bail-rejected"
published_at: "2021-10-08T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fea3032ec8_Screenshot 2021-10-08 at 12.png"
keywords: []
---

# ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിന്  ജാമ്യമില്ല

> **Lead Summary:** ഭൂമി തട്ടിപ്പ് കേസിലായിരുന്നു ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

## Article Content

ഭൂമി തട്ടിപ്പ് കേസിലായിരുന്നു ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

എറണാകുളം എ സി ജെ എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.മോന്‍സന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡികാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ ഈ മാസം 20 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്.

വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് 3 തവണയായി 9 ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ മോന്‍സനെ ചോദ്യം ചെയ്തത്. ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്ബത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോന്‍സനില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4131/monson-bail-rejected)