---
title: "അസാനി വരുന്നു; 2022ലെ ആദ്യ ചുഴലിക്കാറ്റ്, കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത"
english_title: "Widespread showers in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41342/widespread-showers-in-kerala"
published_at: "2022-05-07T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276491f08a0a_cyclone_asani_imd_alerts_forecast_heavy_rain_1647733499983_1647733500110.jpg"
keywords: []
---

# അസാനി വരുന്നു; 2022ലെ ആദ്യ ചുഴലിക്കാറ്റ്, കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

> **Lead Summary:** ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്ര-ഒഡിഷ തീരത്തേക്ക്‌ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

## Article Content

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്ര-ഒഡിഷ തീരത്തേക്ക്‌ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴപെയ്യുമെന്ന് പ്രവചനമുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് ശ്രീലങ്ക നൽകിയ ‘അസാനി’ എന്നപേരിൽ അറിയപ്പെടും.

‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനർഥം. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന അസാനി ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41342/widespread-showers-in-kerala)