---
title: "കേരള ഐടി പാർക്ക് സി ഇ ഒ  ജോൺ എം തോമസ് രാജി വച്ചു; ടെക്നോ പാര്‍ക്കിൽ പബ്ബ് അനുവദിക്കുന്നതിലെ തര്‍ക്കമെന്ന് സൂചന "
english_title: "Kerala IT Park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41348/kerala-it-park"
published_at: "2022-05-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62764d6429810_thegulfindianstechnopark3.jpg"
keywords: []
---

# കേരള ഐടി പാർക്ക് സി ഇ ഒ  ജോൺ എം തോമസ് രാജി വച്ചു; ടെക്നോ പാര്‍ക്കിൽ പബ്ബ് അനുവദിക്കുന്നതിലെ തര്‍ക്കമെന്ന് സൂചന 

> **Lead Summary:** തിരുവനന്തപുരം; കൊവിഡ് ഭീതി അകന്ന ശേഷം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖല കുതിപ്പിലേക്ക് ഉയരുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് കേരള ഐടി പാര്‍ക്ക് സിഇഒ സ്ഥാനമൊഴിയുന്നത്. ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്ഥിരീകരിച്ചു.

## Article Content

തിരുവനന്തപുരം; കൊവിഡ് ഭീതി അകന്ന ശേഷം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖല കുതിപ്പിലേക്ക് ഉയരുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് കേരള ഐടി പാര്‍ക്ക് സിഇഒ സ്ഥാനമൊഴിയുന്നത്. ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്ഥിരീകരിച്ചു.

വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും അമേരിക്കയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ജോൺ എം തോമസും പറഞ്ഞു. പകരം സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും.

അതേ സമയം ടെക്നോ പാര്‍ക്കിൽ പബ്ബ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി തര്‍ക്കം ഉണ്ടായെന്നും ഈ തര്‍ക്കമാണ് അടിയന്തര രാജി തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. എന്നാൽ ഇത് ഐടി സെക്രട്ടറിയും ടെക്നോപാര്‍ക്ക് സിഇഒയും ആരോപണ വിധേയനായ ബാറുടമയും നിഷേധിക്കുകയാണ്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റേയും, കൊച്ചി ഇൻഫോ പാര്‍ക്കിന്‍റേയും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റേയും ചുമതല ജോൺ എം തോമസിനാണ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ സിഇഒയുമാണ്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമെ രാജിക്കാര്യത്തിൽ തുടര്‍ തീരുമാനം ഉണ്ടാകു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41348/kerala-it-park)