---
title: "അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍"
english_title: "Young man beheaded "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41361/young-man-beheaded"
published_at: "2022-05-07T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62765ed0664e2_Screenshot_20220507-172037.png"
keywords: []
---

# അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

> **Lead Summary:** **കൊച്ചി**: അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

## Article Content

**കൊച്ചി**: അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊലപാതകം നടന്നത്. കടപ്പുറത്ത് വച്ച് മദ്യപിച്ച രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സന്തോഷിന്‍റെ സഹോദരനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41361/young-man-beheaded)