---
title: "പരിയാരത്ത് 110 കെ വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം തിങ്കളാഴ്ച"
english_title: "Construction of 110 KV substation at Pariyaram will be inaugurated on Monday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41411/construction-of-110-kv-substation-at-pariyaram-will-be-inaugurated-on-monday"
published_at: "2022-05-08T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62771fb1c7055_images (2).jpeg"
keywords: []
---

# പരിയാരത്ത് 110 കെ വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം തിങ്കളാഴ്ച

> **Lead Summary:** **കണ്ണൂർ : **പരിയാരം 33 കെ വി സബ്‌സ്റ്റേഷൻ 110 കെ വി ആയി ഉയർത്തുന്നു. 110 കെ വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മെയ് ഒമ്പത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും.

## Article Content

**കണ്ണൂർ : **പരിയാരം 33 കെ വി സബ്‌സ്റ്റേഷൻ 110 കെ വി ആയി ഉയർത്തുന്നു. 110 കെ വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മെയ് ഒമ്പത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും.

പരിയാരം ഉർസുലിൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഡോ.വി ശിവദാസൻ, അഡ്വ.പി സന്തോഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41411/construction-of-110-kv-substation-at-pariyaram-will-be-inaugurated-on-monday)