---
title: "അമിത പണം ഈടാക്കി ; ശ്രീകണ്ഠാപുരത്തെ അക്ഷയ കേന്ദ്രം കളക്ടർ പൂട്ടിച്ചു"
english_title: "Overcharged; Collector closes Akshaya Kendra in Srikanthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41421/overcharged-collector-closes-akshaya-kendra-in-srikanthapuram"
published_at: "2022-05-08T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62772c41ceeae_InShot_20220508_080416311.jpg"
keywords: []
---

# അമിത പണം ഈടാക്കി ; ശ്രീകണ്ഠാപുരത്തെ അക്ഷയ കേന്ദ്രം കളക്ടർ പൂട്ടിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം:** സേവനങ്ങൾക്ക് അമിത നിരക്ക്‌ ഈടാക്കിയ എ.എം.ഹമീദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീകണ്ഠപുരത്തെ അക്ഷയ കേന്ദ്രം കളക്ടർ പൂട്ടിച്ചു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കളക്ടർ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ഇ-ഗവേണൻസ് സൊസൈറ്റി ജനറൽബോഡി യോഗം അക്ഷയ കേന്ദ്രം പൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**ശ്രീകണ്ഠാപുരം:** സേവനങ്ങൾക്ക് അമിത നിരക്ക്‌ ഈടാക്കിയ എ.എം.ഹമീദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീകണ്ഠപുരത്തെ അക്ഷയ കേന്ദ്രം കളക്ടർ പൂട്ടിച്ചു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കളക്ടർ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ഇ-ഗവേണൻസ് സൊസൈറ്റി ജനറൽബോഡി യോഗം അക്ഷയ കേന്ദ്രം പൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വർഷങ്ങൾക്കുമുൻപ്‌ നിടിയേങ്ങയിലേക്കാണ് അക്ഷയകേന്ദ്രം അനുവദിച്ചിരുന്നത്. എന്നാൽ ഇത് വർഷങ്ങളായി ശ്രീകണ്ഠപുരം ടൗണിൽ അനധികൃതമായാണ് പ്രവർത്തിച്ചുവരുന്നത്. അക്ഷയ ബോർഡും മറ്റും നീക്കംചെയ്തുവെന്ന് ഉറപ്പുവരുത്താൻ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൂടാതെ നിടിയേങ്ങയിൽ പുതിയ സംരംഭകനെ തിരഞ്ഞെടുക്കാനുള്ള നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41421/overcharged-collector-closes-akshaya-kendra-in-srikanthapuram)