---
title: "സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും ; ഇതുവരെ  പൂട്ടിച്ചത്  142 കടകൾ"
english_title: "Food security inspections in the state will continue today; So far 142 shops have been closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41425/food-security-inspections-in-the-state-will-continue-today-so-far-142-shops-have-been-closed"
published_at: "2022-05-08T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627731e9f08d4_images (11).jpeg"
keywords: []
---

# സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും ; ഇതുവരെ  പൂട്ടിച്ചത്  142 കടകൾ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയാണ് പരിശോധിക്കുന്നത്.

ആറ് ദിവസത്തിനിടെ 1132 ഇടങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 142 കടകളാണ് പൂട്ടിച്ചത്. ഇന്നലെ 349 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 32 എണ്ണം പൂട്ടിച്ചു. മീനിലെയും ശര്‍ക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളില്‍ 2014 സാമ്ബിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയത്. ചെറുവത്തൂരില്‍ നിന്ന് പരിശോധനക്കെത്തിച്ച ഷവര്‍മ സാംപിളില്‍ ഷിഗെല്ല, സാല്‍മൊനല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41425/food-security-inspections-in-the-state-will-continue-today-so-far-142-shops-have-been-closed)