പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് 9 മുതൽ

പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ്  9 മുതൽ
May 8, 2022 09:04 AM | By Sheeba G Nair

 ശ്രീകണ്ഠപുരം: ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് മെയ് 9 മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ഇസ്ലാമിക പ്രബോധനവുമായി ഹിജ്റ എട്ടാം നൂറ്റാണ്ടിൽ എത്തിയ മാലിക് ദീനാറിൻ്റെ സംഘത്തിൽപ്പെട്ട സ്വഹാബിവര്യരാണ് ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്.

പഴയങ്ങാടി എക്കാലിക്കടവിൽ പായക്കപ്പലിൽ എത്തിയ സംഘം പുഴയോട് ചേർന്ന ഭാഗമാണ് പ്രബോധനത്തിനായി തെരഞ്ഞെടുത്തത്.കേരളത്തിൽ പണിത പത്ത് പള്ളികളിൽ ഒന്ന് ഇവിടെയാണ്. ഹിജ്റ 8ൽ എഡി 830 ൽ ഇവിടെ പണിത പള്ളിയാണ് മൂന്ന് തവണ പുനർനിർമ്മാണം നടത്തിയ ശേഷം ഇന്ന് കാണുന്ന ജുമാ മസ്ജിദ്.ഇതിൻ്റെ ശിലാഫലകത്തിന് അറേബ്യയിൽ നിന്ന് കൊണ്ട് വന്ന മാർബിൾ ഫലകവും നൂറ്റാണ്ട് പഴക്കമുള്ള മിമ്പറും വാളും ഇന്നും കൗതുകക്കാഴ്ചകൾ കൂടിയാണ്.

ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുല്ലാഹിബ്നു മാലിക് ബ്നു അലിയ്യ് , പൊടിക്കളത്തിനും അമ്മ കോട്ടത്തിനും ഇടയിലായി മഖാം മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമറുബ്നു മുഹമ്മദ്ബ്നു മാലിക് ദീനാർ അദ്യ്യ് ബ്നു ഹാതം , ഉമറുൽ മുഹ്ളാർ എന്നിവരുടെ ഓർമ പുതുക്കിയാണ് അഞ്ച് ദിവസങ്ങളിലായി വിവിധ പരിപാടി നടത്തുന്നത്.

ചരിത്രത്തിൽ ജർഫതൻ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. 9 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ജുമാ മസ്ജിദ് മഖ്ബറ സിയാറത്ത് നടക്കും. സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് ഉറൂസ് നഗരിയിൽ മഹല്ല് ട്രഷറർ വി പി അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ ഉറൂസ് പരിപാടികൾക്ക് തുടക്കമാവും.രാത്രി മൗലവി ഫത്ത്ഹുദ്ദീൻ ദാരിമി പ്രഭാഷണം നടത്തും.

ചൊവ്വാഴ്ച രാത്രി മൗലവി സാലിഹ് ഹുദവി തൂതയും ബുധനാഴ്ച മൗലവി ആബിദ് ഹുദവി തച്ചണ്ണയും പ്രഭാഷണം നടത്തും.വ്യാഴാഴ്ച രാവിലെ 11 മണി മുതൽ മഖാം മസ്ജിദിൽ ഖത്തം ദുആയും പ്രാർത്ഥന മജ്ലിസും നടക്കും. സയ്യിദ് മഹ്മൂദ് സഫ് വാൻ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകും 1 മണി മുതൽ അന്നദാനം നടക്കും.

രാത്രി മദ്രസാ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം സമസ്ത സിക്രട്ടറി പി പി ഉമ്മർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മൗലവി റഷീദ് ഫൈസി വെള്ളായിക്കോട് പ്രഭാഷണം നടത്തും. വെള്ളിയാഴ്ച മഗ് രിബിന് ശേഷം ജുമാ മസ്ജിദിൽ നിന്നും മഖാം മസ്ജിദിലേക്ക് സ്വലാത്ത് ജാഥയും ശേഷം കൂട്ട സിയാറത്തും നടക്കും. സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സമാപന പരിപാടിയിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.

ഉറൂസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ യു പി മുസ്ഥഫ ഹാജി, പിടി മുഹമ്മദ് മാസ്റ്റർ, വി പി അബുബക്കർ ഹാജി, എൻ പി റഷീദ്, എപി ഉമ്മർ, വി പി മൂസാൻ, കെ പി എ റഹ്മാൻ, യു പി അഫ്സൽ, വി എൻ മുത്തലിബ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Pazhayangadi malik dinar uroos 9 onwards

Next TV

Related Stories
വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

Apr 18, 2024 10:49 PM

വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ...

Read More >>
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും

Apr 18, 2024 10:33 PM

നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും

നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും...

Read More >>
യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Apr 18, 2024 09:32 PM

യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ്...

Read More >>
കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണമെന്ന് ഐഎംഎ

Apr 18, 2024 09:05 PM

കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണമെന്ന് ഐഎംഎ

കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണമെന്ന്...

Read More >>
അരവിന്ദ് കേജരിവാളിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

Apr 18, 2024 08:56 PM

അരവിന്ദ് കേജരിവാളിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

അരവിന്ദ് കേജരിവാളിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി...

Read More >>
ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിതം; വ്യാജ പോസ്റ്റിൽ വി.ഡി. സതീശൻ ഡിജിപിക്ക് പരാതി നല്‍കി

Apr 18, 2024 08:31 PM

ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിതം; വ്യാജ പോസ്റ്റിൽ വി.ഡി. സതീശൻ ഡിജിപിക്ക് പരാതി നല്‍കി

ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിതം; വ്യാജ പോസ്റ്റിൽ വി.ഡി. സതീശൻ ഡിജിപിക്ക് പരാതി...

Read More >>
Top Stories