---
title: "പെരുമ്പ ഹജ്ജ് ക്യാമ്പ് മെയ് 11-ന് "
english_title: "Perumba hajj camp on may 11th onwards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41429/perumba-hajj-camp-on-may-11th-onwards"
published_at: "2022-05-08T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62773e13aaa6e_Screenshot_20220508_092027.jpg"
keywords: []
---

# പെരുമ്പ ഹജ്ജ് ക്യാമ്പ് മെയ് 11-ന് 

> **Lead Summary:** പെരുമ്പ മുസ്ലീം ജമാ അത്ത് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പെരുമ്പ ഹജ്ജ് ക്യാമ്പ് മെയ് 11-ന് നടക്കും. രാവിലെ 8.30 മുതൽ പെരുമ്പ ലത്തീഫിയ ഓഡിറ്റോറിയത്തിൽ വച്ചാണ് ഹജ്ജ് ക്യാമ്പ്. 2012 ൽ ആരംഭിച്ച പെരുമ്പ ഹജ്ജ് ക്യാമ്പ് കഴിഞ്ഞ രണ്ട് വർഷം കോവിഡ് കാരണം നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം വളരെ വിപുലമായി കണ്ണൂർ-കാസർകോട് ജില്ലയിലെ ആയിരത്തോളം വരുന്ന ഹജ്ജാജിമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്.

## Article Content

പെരുമ്പ മുസ്ലീം ജമാ അത്ത് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പെരുമ്പ ഹജ്ജ് ക്യാമ്പ് മെയ് 11-ന് നടക്കും. രാവിലെ 8.30 മുതൽ പെരുമ്പ ലത്തീഫിയ ഓഡിറ്റോറിയത്തിൽ വച്ചാണ് ഹജ്ജ് ക്യാമ്പ്. 2012 ൽ ആരംഭിച്ച പെരുമ്പ ഹജ്ജ് ക്യാമ്പ് കഴിഞ്ഞ രണ്ട് വർഷം കോവിഡ് കാരണം നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം വളരെ വിപുലമായി കണ്ണൂർ-കാസർകോട് ജില്ലയിലെ ആയിരത്തോളം വരുന്ന ഹജ്ജാജിമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്.

അബ്ദുൾ സമദ് പൂക്കോട്ടൂർ ആണ് ഹജ്ജ് ക്ലാസ്സിന് നേതൃത്വം നൽകുന്നത്. ചുഴലി മുഹിയദ്ദീൻ മൗലവി, സി.ടി. അബ്ദുൾ ഖാദർ എന്നിവരും ക്ലാസ് നയിക്കും.. എൽ.സി.ഡിയുടെ സഹായത്തോടെ ഹജ്ജിന്റെ കർമ്മങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ക്യാമ്പിൽ ഒരുക്കും. വൈകീട്ട് നാലിന് മുമ്പ് ഹജ്ജിന് പോയവരെ പങ്കെടുപ്പിച്ചുകൊണ്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥനയോടു കൂടി സമാപിക്കും.

വാർത്താ സമ്മേളനത്തിൽ കെ.ടി. സഹദുള്ള, കെ.ജമാൽ, എസ്. അഷ്റഫ്, സി.പി.അബ്ദുള്ള, കെ. ഖലീൽ, കെ.പി. അഷ്റഫ്, കാട്ടൂർ ഹംസ, വി.കെ.പി. ഹനീഫ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41429/perumba-hajj-camp-on-may-11th-onwards)