---
title: "കേരള ട്രാവൽ മാർട്ടിൻ, ഇരിക്കൂർ ടൂറിസവും"
english_title: "Kerla travel martin ,and irikur tourism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41430/kerla-travel-martin-and-irikur-tourism"
published_at: "2022-05-08T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627742d955b60_Screenshot_20220508_094043.jpg"
keywords: []
---

# കേരള ട്രാവൽ മാർട്ടിൻ, ഇരിക്കൂർ ടൂറിസവും

> **Lead Summary:** ശ്രീകണ്ഠപുരം: 69 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്ന കൊച്ചിയിൽ ആരംഭിച്ച കേരള ട്രാവൽ മാർട്ടിന്റെ മലബാർ ടൂറിസം പവലിയനിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ടൂറിസം സംബന്ധിച്ച അവതരണം ഉൾപ്പെടുത്തിയതായി അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

## Article Content

ശ്രീകണ്ഠപുരം: 69 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്ന കൊച്ചിയിൽ ആരംഭിച്ച കേരള ട്രാവൽ മാർട്ടിന്റെ മലബാർ ടൂറിസം പവലിയനിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ടൂറിസം സംബന്ധിച്ച അവതരണം ഉൾപ്പെടുത്തിയതായി അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

നാളെ (08.05.2022) കെ.ടി.എം സ്റ്റാളുകൾ സന്ദർശിച്ച് വിവിധ ടൂറിസം പ്രമോട്ടറുമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി വിവിധങ്ങളായ കർമ്മപരിപാടികളും,ക്യാമ്പയിനുകളും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

55000 വ്യാപാര കൂടികാഴ്ച്ചകൾക്കും കെ.ടി.എം സൊസൈറ്റി നേതൃത്വം നൽകുന്ന മേള വേദിയാകും. ഇരിക്കൂറിന്റെ ടൂറിസം സാധ്യതകൾ ദേശീയ അന്തർദേശീയ സഞ്ചാരികൾക്കായി പ്രദർശിപ്പിക്കുവാനുള്ള വേദിയായാണ് കെ.ടി.എമ്മിൽ ഇരിക്കൂറിന്റെ ഉൾപ്പെടെയുള്ള മലബാറിലെ പ്രത്യേക സ്റ്റാൾ ക്രമീകരിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു. പൈതൽമല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റുകൾക്കായി കെ.എസ്‌ ആർ.ടി.സി യുടെ സർവീസ് ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

ടൂറിസം സർക്യൂട്ടുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ത്വരിതഗതിയിൽ ആകുമെന്നും,മറ്റ് ടൂറിസം ക്യാമ്പയിനുകൾ സംമ്പന്ധിച്ച രൂപരേഖ തയ്യാറായി വരുന്നതായും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41430/kerla-travel-martin-and-irikur-tourism)