---
title: "ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉളിയത്ത് കടവിൽ എത്തുന്ന സന്ദർശകർക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ്"
english_title: " Payyanur ulliyathe kadavu were full of Garbages pills"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41432/payyanur-ulliyathe-kadavu-were-full-of-garbages-pills"
published_at: "2022-05-08T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277481fa49a3_Picsart_22-05-08_10-03-03-462.jpg"
keywords: []
---

# ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉളിയത്ത് കടവിൽ എത്തുന്ന സന്ദർശകർക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ്

> **Lead Summary:** ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉളിയത്ത് കടവിൽ എത്തുന്ന സന്ദർശകർക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സമീപത്തെ നാരങ്ങാത്തോടിലൂടെ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞുകൂടുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് കടവും,പരിസരവും ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഉപ്പു കുറുക്കൽ സമരത്തിന് സാക്ഷ്യംവഹിച്ചു കൊണ്ട് ദേശീയ സ്വാതന്ത്ര്യ സമര രംഗത്തെ നിർണായക കേന്ദ്രമായി മാറിയ പ്രദേശമാണ് പയ്യന്നൂർ ഉളിയത്ത് കടവ് .

## Article Content

ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉളിയത്ത് കടവിൽ എത്തുന്ന സന്ദർശകർക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സമീപത്തെ നാരങ്ങാത്തോടിലൂടെ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞുകൂടുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് കടവും,പരിസരവും ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഉപ്പു കുറുക്കൽ സമരത്തിന് സാക്ഷ്യംവഹിച്ചു കൊണ്ട് ദേശീയ സ്വാതന്ത്ര്യ സമര രംഗത്തെ നിർണായക കേന്ദ്രമായി മാറിയ പ്രദേശമാണ് പയ്യന്നൂർ ഉളിയത്ത് കടവ് .

എന്നാൽ ഇന്ന് അതിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. സാഗരത്തിലെ സകല മാലിന്യങ്ങളും അടിഞ്ഞുകൂടുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ഉളിയത്ത് കടവിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കവ്വായിക്കായലിലേക്ക് നഗരത്തിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കി വിടാൻ നിർമ്മിച്ച നാരങ്ങാ തോടിലൂടെ നഗരത്തിലെ മാലിനിങ്ങളാണ് ഒഴുകിപ്പോകുന്നത്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധർ പ്ലാസ്റ്റിക് വസ്തുക്കൾ അടക്കമുള്ള ചപ്പുചവറുകൾ തള്ളുന്നതും പതിവായിട്ടുണ്ട്.

രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കാരണം ഇതുവരെ തെളിനീർ ഒഴുകിയിരുന്നതും, ധാരാളമായി മത്സ്യങ്ങൾ കാണപ്പെടുന്നതുമായ തോടിന്റെ നിറം പോലും ഇരുണ്ടു പോയിരിക്കയാണ്‌ . ആവാസവ്യവസ്ഥ നിലനിൽപ്പിനു പോലും ഭീഷണിയായത് കാരണം മത്സ്യങ്ങൾ പോലും ഇവിടേക്ക് വരാതെയായി.

തോട്ടിലെ മാലിന്യങ്ങൾ കവ്വായി കായലിലേക്ക് ഒഴുകിയെത്തുന്നതിനാൽ കായൽ പരിസരവും മലിനമായി ഇരിക്കുകയാണ്. അധികൃതർ ഉചിതമായ നടപടികൾ സ്വീകരിച്ചു നിലവിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41432/payyanur-ulliyathe-kadavu-were-full-of-garbages-pills)