---
title: "ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ചിത്രം വാമനന്റെ മോഷൻ പോസ്റ്റർ റിലീസായി"
english_title: "Indrans' horror psycho thriller film; Vamana's motion poster released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41512/indrans-horror-psycho-thriller-film-vamanas-motion-poster-released"
published_at: "2022-05-08T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277bbe8ebd8d_images (15).jpeg"
keywords: []
---

# ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ചിത്രം വാമനന്റെ മോഷൻ പോസ്റ്റർ റിലീസായി

> **Lead Summary:** **കൊച്ചി : **ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

## Article Content

**കൊച്ചി : **ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഘു വേണുഗോപാൽ, രാജീവ് വാര്യർ, അശോകൻ കറുമത്തിൽ, സുമ മേനോൻ; ലൈൻ പ്രൊഡ്യൂസർ- രജിത സുശാന്ത്, അരുൺ ശിവ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു. എഡിറ്റർ- സനൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖർ, സ്റ്റിൽസ്- അനു പുളിക്കൽ, പരസ്യകല, സൗണ്ട്- കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ- ടൈറ്റ്സ് അലക്സാണ്ടർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41512/indrans-horror-psycho-thriller-film-vamanas-motion-poster-released)