---
title: "കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി"
english_title: "A young man from Kozhikode died in Qatar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41515/a-young-man-from-kozhikode-died-in-qatar"
published_at: "2022-05-08T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277be957b16b_n3844394421652014609276905f9f1b805fbfcda8faa54aaaf75f096bcb8c5563d22c2dad946107836a481d.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി

> **Lead Summary:** **ദോഹ:** കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്‍ദുല്‍ നാസര്‍ ആണ് മരിച്ചത്.

## Article Content

**ദോഹ:** കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്‍ദുല്‍ നാസര്‍ ആണ് മരിച്ചത്.

അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്‍ച രാത്രിയോടെയായിരുന്നു അന്ത്യം.

ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തു വരികയായിരുന്ന അദ്ദേഹം, രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ ദീദ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു. പിതാവ് – ഹുസൈന്‍ മുസ്ലിയാര്‍. മാതാവ് – പാത്തുമ്മ. ഭാര്യ – നാജിയ നസ്‍റിന്‍. മകള്‍ – നൂഹാ അസ്‍മിന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41515/a-young-man-from-kozhikode-died-in-qatar)