---
title: "കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും"
english_title: "Isolated heavy rains will continue in Kerala today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41567/isolated-heavy-rains-will-continue-in-kerala-today"
published_at: "2022-05-09T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62786fc46d039_images (16).jpeg"
keywords: []
---

# കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും

> **Lead Summary:** **തിരുവനന്തപുരം**: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങുന്നു.

## Article Content

**തിരുവനന്തപുരം**: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങുന്നു.

മണിക്കൂറില്‍ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും.

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മദ്ധ്യകേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത.

ഇന്നലെ പുലര്‍ച്ചെ 5.30ന് ആന്‍ഡമാന്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 380 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് 'അസാനി' രൂപം കൊണ്ടത്. തുടക്കത്തില്‍ 75 കിലോമീറ്ററായിരുന്നു വേഗം. ചൊവ്വാഴ്ചയ്ക്ക് ശേഷം ശക്തി കുറയും. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്ബോള്‍ ക്രമേണ ദുര്‍ബലമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41567/isolated-heavy-rains-will-continue-in-kerala-today)