---
title: "​ഇന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച​റ​ല്‍ റി​സ​ര്‍​ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ 462 ഒ​ഴി​വു​ക​ൾ "
english_title: "462 in the Assistant Statistics of the Indian Agricultural Research Institute. Exceptions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41578/462-in-the-assistant-statistics-of-the-indian-agricultural-research-institute-exceptions"
published_at: "2022-05-09T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62787d3144826_images (23).jpeg"
keywords: []
---

# ​ഇന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച​റ​ല്‍ റി​സ​ര്‍​ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ 462 ഒ​ഴി​വു​ക​ൾ 

> **Lead Summary:** **ന്യൂഡൽഹി :**ഐ.സി.എ.ആര്‍ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച​റ​ല്‍ റി​സ​ര്‍​ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ 462 ഒ​ഴി​വു​ക​ളി​ല്‍ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.

## Article Content

**ന്യൂഡൽഹി :**ഐ.സി.എ.ആര്‍ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച​റ​ല്‍ റി​സ​ര്‍​ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ 462 ഒ​ഴി​വു​ക​ളി​ല്‍ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.

യോ​ഗ്യ​ത: ബി​രു​ദം. ICAR ബി​ഡ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ 74 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ല്‍ 44, ഒ.​ബി.​സി 16, ഇ.​ഡ​ബ്ല്യൂ.​എ​സ് 3, എ​സ്.​സി 7, എ​സ്.​ടി 1, പി.​ഡ​ബ്ല്യൂ.​ബി.​ഡി 3). അ​ടി​സ്ഥാ​ന ശ​മ്ബ​ളം 44,900 രൂ​പ. മ​റ്റ് അ​ല​വ​ന്‍​സു​ക​ളും ല​ഭി​ക്കും.

ICAR ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ല്‍ 391 ഒ​ഴി​വു​ക​ള്‍ ല​ഭ്യ​മാ​ണ് (ജ​ന​റ​ല്‍ 235, ഒ.​ബി.​സി 79, ഇ.​ഡ​ബ്ല്യൂ.​എ​സ് 23, എ​സ്.​സി 41, എ​സ്.​ടി 13, പി.​ഡ​ബ്ല്യൂ.​ബി.​ഡി 5). അ​ടി​സ്ഥാ​ന ശ​മ്ബ​ളം 35,400 രൂ​പ​യും അ​ല​വ​ന്‍​സു​ക​ളും.പ്രാ​യ​പ​രി​ധി 1.6.2022ല്‍ 20-30. ​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്. വി​ജ്ഞാ​പ​നം www.iari.res.inല്‍ ​ല​ഭ്യ​മാ​കും. ഹ്ര​സ്വ​വി​ജ്ഞാ​പ​നം മേ​യ് 7-13ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ എം​പ്ലോ​യ്മെ​ന്റ് ന്യൂ​സ് വാ​രി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ ഒ​ന്നി​ന​കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41578/462-in-the-assistant-statistics-of-the-indian-agricultural-research-institute-exceptions)