---
title: "ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്; വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവൻ"
english_title: "Notice to appear for questioning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41632/notice-to-appear-for-questioning"
published_at: "2022-05-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278b5178fa6e_Screenshot_20220509_114141.jpg"
keywords: []
---

# ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്; വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവൻ

> **Lead Summary:** ആലുവ: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് നിർദേശിച്ചാണ് നോട്ടീസ്. എന്നാൽ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് കാവ്യ മാധവൻ. 

## Article Content

ആലുവ: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് നിർദേശിച്ചാണ് നോട്ടീസ്. എന്നാൽ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് കാവ്യ മാധവൻ. 

ഇന്നലെയാണ് കാവ്യക്ക് നോട്ടീസ് നൽകിയത്. അന്വേഷണ സംഘം ഇക്കാര്യം രഹസ്യമായി വെക്കുകയായിരുന്നു. വീട്ടിൽ വെച്ചുള്ള ചോദ്യം ചെയ്യലിനാണെങ്കിൽ മാത്രം സഹകരിക്കാമെന്ന് കാവ്യ മാധവൻ മറുപടി നൽകി.

മറ്റൊരിടത്തും ഹാജരാകില്ലെന്ന് കാവ്യ അറിയിച്ചു 2017 ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല.

എന്നാൽ നാല് മാസത്തോളമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41632/notice-to-appear-for-questioning)