---
title: "മണത്തണ ശ്രീ  ചപ്പാരം ഭഗവതി ക്ഷേത്രം നവീകരണം, സാമ്പത്തിക സമാഹരണം തുടങ്ങി"
english_title: "Renovation and financial mobilization"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41642/renovation-and-financial-mobilization"
published_at: "2022-05-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278bfc186504_Picsart_22-05-09_12-44-49-139.jpg"
keywords: []
---

# മണത്തണ ശ്രീ  ചപ്പാരം ഭഗവതി ക്ഷേത്രം നവീകരണം, സാമ്പത്തിക സമാഹരണം തുടങ്ങി

> **Lead Summary:** മണത്തണ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിക്കാവശ്യമായ തുക സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

## Article Content

മണത്തണ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിക്കാവശ്യമായ തുക സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

75 ലക്ഷം രൂപ ഏകദേശം ചെലവ് പ്രതീക്ഷിക്കുന്നതാണ് ക്ഷേത്ര നവീകരണം. നവീകരണ ത്തോടൊപ്പം ഭക്തർക്കുള്ള സൗകര്യമൊരുക്കൽ , ക്ഷേത്രക്കുളം നവീകരണം, ഭക്ഷണശാല, കൗണ്ടർ, സ്റ്റോർ മുറി, ടോയ്‌ലറ്റുകൾ, അരയാൽതറ സംരക്ഷണം, തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

നവീകരണത്തിനുള്ള സംഭാവനകൾ നൽകി സഹകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . താല്പര്യമുള്ളവർക്ക് SBI പേരാവൂർ ശാഖയിൽ A/C No- 67240878664 - IFSC - SBIN0070878 ൽ തുക അയക്കാവുന്നതാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41642/renovation-and-financial-mobilization)