---
title: "പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഡ്രൈവർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടതായി ആരോപിച്ച് സിഐടിയു സമരം നടത്തി"
english_title: "Payyannur FCI Godown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41695/payyannur-fci-godown"
published_at: "2022-05-09T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278f6659acb8_Picsart_22-05-09_16-39-01-715.jpg"
keywords: []
---

# പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഡ്രൈവർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടതായി ആരോപിച്ച് സിഐടിയു സമരം നടത്തി

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഡ്രൈവർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടതായി ആരോപിച്ച് സിഐടിയു സമരം നടത്തി.

## Article Content

പയ്യന്നൂർ: പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഡ്രൈവർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടതായി ആരോപിച്ച് സിഐടിയു സമരം നടത്തി.

ഇരുപത് വർഷമായി എഫ് സി ഐ ഗോഡൗണിൽ ചരക്കു സാധനങ്ങൾ കൊണ്ടു പോയിരുന്ന ഡ്രൈവറെ ലോറി ഓണേഴ്സ് അസോസിയേഷൻ തടയുന്നു എന്നാണ് CITU വിൻ്റെ ആക്ഷേപം .

പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഓണേഴ്സ് അസോസിയേഷനും ലോറിത്തൊഴിലാളി യൂണിയൻ CITU വും തുറന്ന പോരിലേക്കാണ്. ഏറെ നാളായി പുകയുന്ന പ്രശ്നങ്ങളാണ് ഒടുവിൽ CITU വിൻ്റെ പ്രത്യക്ഷ സമരത്തിലേക്ക് എത്തിയത്.

20 വർഷങ്ങളായി ജോലി ചെയ്തുവരുന്ന ഡ്രൈവറും ലോറി ഉടമയുമായ ആൾക്ക് ഓണേഴ്സ് അസോസിയേഷൻ തൊഴിൽ നിഷേധിക്കുന്നതായി CITU ആരോപിക്കുന്നു. പഴയ ലോറി വിറ്റ് പുതിയ ലോറി വാങ്ങിയതിൻ്റെ പേരിലാണ് ലോഡെടുക്കുന്നത് നിഷേധിക്കുന്നതെന്ന് CITU ജില്ലാ സെക്രട്ടറി പി.വി കുഞ്ഞപ്പൻ പറഞ്ഞു.

CITU നേതൃത്വത്തിൽ ഗോഡൗണിനു മുൻപിൽ ഇന്ന് ഉപരോധ സമരം നടത്തി. അതേ സമയം ലോറി ഓണേഴ്സ് അസോസിയേഷൻ CITU വിൻ്റെ ആരോപണങ്ങൾ നിഷേധിക്കുന്നു. ഗോഡൗണിലെ ഒരു വിഭാഗം തൊഴിലാളികൾ സമരവുമായി സഹകരിക്കുന്നില്ലെന്നും ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.അതേ സമയം സമരം ശക്തമാക്കാനാണ് CITU തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41695/payyannur-fci-godown)