---
title: "വാഹന വായ്പാ പദ്ധതിക്ക് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited from unemployed youth in the district for the vehicle loan scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41766/applications-are-invited-from-unemployed-youth-in-the-district-for-the-vehicle-loan-scheme"
published_at: "2022-05-10T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279b72391110_images (12).jpeg"
keywords: []
---

# വാഹന വായ്പാ പദ്ധതിക്ക് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിക്ക് (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്) ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പാ തുക.

## Article Content

**കണ്ണൂർ :** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിക്ക് (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്) ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പാ തുക.

അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമായിരിക്കും പലിശ നിരക്ക്. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നല്‍കുന്നു.

കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513, 9446958777.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41766/applications-are-invited-from-unemployed-youth-in-the-district-for-the-vehicle-loan-scheme)