---
title: "യുജിസി നെറ്റ് പരീക്ഷാ പരിശീലനം"
english_title: "UGC NET Exam Training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41774/ugc-net-exam-training"
published_at: "2022-05-10T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279c5de7cb20_images (32).jpeg"
keywords: []
---

# യുജിസി നെറ്റ് പരീക്ഷാ പരിശീലനം

> **Lead Summary:** **കണ്ണൂർ : **യുജിസി ജൂണ്‍ മാസം മാനവിക വിഷയങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പറില്‍ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം.

## Article Content

**കണ്ണൂർ : **യുജിസി ജൂണ്‍ മാസം മാനവിക വിഷയങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പറില്‍ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ മെയ് 16നകം കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനമന്ദിരത്തിലെ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരാകണം. കോഴ്സ് ഫീ 2000 രൂപ (എസ്.സി/ എസ്.ടി, അംഗപരിമിതര്‍ക്ക് 1000 രൂപ). ഫോണ്‍: 7907358419, 9495723518.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41774/ugc-net-exam-training)